താരപുത്രിമാര്‍, നടി അഹാനയുടെ അടുത്തു നില്‍ക്കുന്ന പെണ്‍കുട്ടിയെ നിങ്ങള്‍ക്കറിയാം ! ആളെ മനസ്സിലായോ?

Ahaana Krishna
കെ ആര്‍ അനൂപ്| Last Modified ശനി, 3 ഫെബ്രുവരി 2024 (15:19 IST)
Ahaana Krishna
അഹാന കൃഷ്ണയുടെയും കൂട്ടുകാരിയുടെയും കുട്ടിക്കാല ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നേടുന്നത്. ഒരു പഴയകാല ഓര്‍മ്മ ചിത്രമാണിത്. ജന്മദിന ആഘോഷത്തിനിടെ പകര്‍ത്തിയ ചിത്രത്തില്‍ അഹാനയുടെ അടുത്തു നില്‍ക്കുന്ന പെണ്‍കുട്ടിയെയും എല്ലാവര്‍ക്കും അറിയാം.

നടന്‍ കൃഷ്ണകുമാറിന്റെയും സുരേഷ് ഗോപിയുടെയും മക്കള്‍ കൂട്ടുകാരായിരുന്നു. ഫോട്ടോയില്‍ കാണുന്നത് ഭാഗ്യ സുരേഷ് ആണ്.ഭാഗ്യയുടെ വിവാഹ ആഘോഷങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അഹാനയുടെ പോസ്റ്റിലൂടെയാണ് ആരാധകര്‍ അറിഞ്ഞത്.

ജനുവരി മാസത്തിലാണ് ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹം നടന്നത്. ശ്രേയസ് മോഹനാണ് ഭാഗ്യയുടെ ഭര്‍ത്താവ്.അഹാനയുടെ അടുത്ത് വാപൊത്തി ചിരിച്ചു നിന്ന കുട്ടി ഭാഗ്യാ സുരേഷാണ്.അഹാനയും ഭാഗ്യയും ഒരേ പ്രായക്കാരാണ്. കുട്ടിക്കാനം മുതലുള്ള സൗഹൃദം ഇപ്പോഴും ഇരുവരും കാത്തുസൂക്ഷിക്കുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :