കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (08:56 IST)
ടോവിനോ തോമസിന്റെ നായികയായി കല്യാണ പ്രിയദര്‍ശന്‍ ആദ്യമായി എത്തുന്ന 'തല്ലുമാല' റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈന്‍ ടോം ചാക്കോ സിനിമയില്‍ വരാനുള്ള ഒരു കാരണത്തെക്കുറിച്ച് ഷൈന്‍ ഒരു അഭിമുഖത്തിനിടയില്‍ തുറന്നു പറഞ്ഞു.
പ്രിയന്‍ സാറും ലാലേട്ടനും ചെയ്യുന്ന പടങ്ങള്‍ കണ്ടിട്ടാണ് ഞങ്ങളൊക്കെ സിനിമയില്‍ വന്നതെന്ന് ഷൈന്‍ പറയുന്നു.താളവട്ടം, ചിത്രം, ബോയിങ് ബോയിങ് തുടങ്ങിയ സിനിമകള്‍ തിയേറ്ററില്‍ പോയി കണ്ട ഓര്‍മ്മകളും താരത്തിന് മറക്കാനാകില്ല. ചിത്രമൊക്കെ കാണുന്ന സമയത്ത് എം.ജി. ശ്രീകുമാറാണ് ഈ പാട്ടുകള്‍ പാടിയിരിക്കുന്നതെന്ന് പറഞ്ഞാല്‍ അന്ന് താന്‍ വിശ്വസിക്കില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.