ഗപ്പിയ്ക്ക് ഇന്ന് 6 വയസ്, തീയറ്ററുകള്‍ കൈവിട്ട സിനിമ, പ്രേക്ഷകരുടെ മനസ്സില്‍ വന്‍ വിജയം നേടി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (10:08 IST)
2016 ഓഗസ്റ്റ് 5 ന് തിയറ്ററുകളിലെത്തിയ ഗപ്പിയ്ക്ക് ഇന്ന് 6 വയസ്. ടോവിനോ തോമസിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ മാറിയ തേജസ് വര്‍ക്കിയും ചിത്രത്തിലെ ഓരോ ഗാനങ്ങളും ഇന്നും ആസ്വാദകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.
ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം നിര്‍വഹിച്ച മലയാള ഡ്രാമ തീയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിയ്ക്കാനായില്ല. എന്നാല്‍ മിനി സ്‌ക്രീനില്‍ എത്തിയപ്പോള്‍ സിനിമയെ ഇരുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. ചേതന്‍ ജയലാല്‍ ,ടോവിനോ തോമസ്,ശ്രീനിവാസന്‍, രോഹിണി, സുധീര്‍ കരമന, ദിലീഷ് പോത്തന്‍, അലെന്‍സിയര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.A post shared by Johnpaul George (@johnpaulwrites_)

ഇ4 എന്റര്‍ടൈന്‍മെന്റ് എ.വി.എ പ്രൊഡക്ഷന്‍സിന്റെ കൂടെ സംയുക്തമായി യോപ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മാണം നിര്‍വഹിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :