'ലിയോ' സംവിധായകന്‍ ഇതുവരെ പറയാത്ത രഹസ്യം, രാത്രി എത്തുമെന്ന പ്രതീക്ഷയോടെ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2023 (09:06 IST)
വിജയ് ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ലിയോ റിലീസിന് ഇനി ഒരുനാള്‍ കൂടി ബാക്കി നില്‍ക്കേ പ്രതീക്ഷയിലാണ് സിനിമ ലോകവും.5000ത്തിലേറെ സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശനത്തിന് എത്തും. 100% വും സംവിധായകന്റെ പടമാണ് ലിയോ എന്നാണ് ലോകേഷ് പറഞ്ഞത്. സിനിമയില്‍ എന്ത് സര്‍പ്രൈസ് ആണ് ഉള്ളത് എന്ന് അറിയുവാനുള്ള ആകാംക്ഷിയിലാണ് ഓരോരുത്തരും. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണോ എന്നാ ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല.
ലോകേഷിന്റെ വിക്രം പ്രദര്‍ശനത്തിന് എത്തുമ്പോള്‍ റിലീസിന് തലേദിവസം രാത്രി സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് വലിയ ശ്രദ്ധ നേടിയിരുന്നു.അതായത് വിക്രം കാണുന്നതിന് മുന്‍പ് തന്റെ ചിത്രം കൈതി ഒന്നുകൂടി കാണുന്നത് നല്ലതാണ് എന്നാണ് സംവിധായകന്‍ എഴുതിയത്.ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ രണ്ട് ചിത്രങ്ങളായിരുന്നു കൈതിയും വിക്രവും. അതുപോലെതന്നെ ലിയോ എത്തുമ്പോള്‍ തലേദിവസം ലോകേഷ് എന്തെങ്കിലും സൂചന നല്‍കുമോ എന്നതാണ് ഇനി കാണേണ്ടത്. 90ലധികം അഭിമുഖങ്ങള്‍ സംവിധായകന്‍ ഇതിനോടകം തന്നെ നല്‍കി കഴിഞ്ഞു. അതിലൊന്നും പറയാത്ത ഒരു കാര്യം ഇന്ന് രാത്രിക്ക് എത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :