കെ ആര്‍ അനൂപ്|
Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (11:50 IST)
സംവിധായകന്‍ അറ്റ്ലി 'ജവാന്‍' എന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കുകളിലാണ്.തന്റെ 36-ാം ജന്മദിനം സെപ്തംബര്‍ 21 ന് അദ്ദേഹം ആഘോഷിച്ചു.വിജയ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് തനിക്ക് ലഭിച്ച ആശംസകള്‍ക്ക് സംവിധായകന്‍ നന്ദി പറഞ്ഞത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. വിജയ്, ഷാരൂഖ് ഖാന്‍, അറ്റ്ലി എന്നിവര്‍ ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നതോടെ 'ജവാന്‍'ല്‍ വിജയ് അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.വിജയ്യും ഷാരൂഖ് ഖാനും ബിഗ് സ്‌ക്രീനുകളില്‍ ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.