പൂങ്കുഴലി ആയതിന് പിന്നിലെ കഷ്ടപ്പാട്,2019ല്‍ ആ കോള്‍ വന്നു, പൊന്നിയന്‍ സെല്‍വന്‍ സിനിമയ്ക്ക് പിന്നിലെ കഥകളുമായി ഐശ്വര്യ ലക്ഷ്മി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (11:38 IST)
പൊന്നിയിന്‍ സെല്‍വനില്‍ നടി ഐശ്വര്യ ലക്ഷ്മിയും അഭിനയിക്കുന്നുണ്ട്.പൂങ്കുഴലി എന്നാണ് കഥാപാത്രത്തിന്റെ പേര്. 2019ലായിരുന്നു നടിയെ തേടി നിര്‍മ്മാതാക്കളായ മദ്രാസ് ടാക്കീസില്‍ നിന്ന് കോള്‍ വന്നത്. ഒന്നര വര്‍ഷത്തെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ക്ക് ശേഷം ഒരു കഥാപാത്രത്തിന്റെ കാസ്റ്റിംഗിനായി അവര്‍ ആദ്യമായി സമീപിച്ചത് തന്നെയായിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞു.A post shared by Aishwarya Lekshmi (@aishu__)

പൂങ്കുഴലി കഥാപാത്രത്തിന്റെ ലുക്കിന് പിന്നിലെ കഷ്ടപ്പാടിനെ കുറിച്ച് നടി പറയുകയാണ്. 2022ല്‍ പുറത്തിറങ്ങുന്ന സിനിമയില്‍ യോജിക്കുന്ന ലുക്കിനിയി അണിയറ പ്രവര്‍ത്തകര്‍ കഷ്ടപ്പെട്ടു.ഒരുപാട് ഫോട്ടോഗ്രാഫുകളും റെഫറന്‍സുകളുമൊക്കെ പൂങ്കുഴലിയുടെ ലുക്ക് ടെസ്റ്റിനുവേണ്ടി അവര്‍ ആശ്രയിച്ചിരുന്നു. ഇതിന് പിന്നില്‍ ഒരുപാട് റിസര്‍ച്ച് ഉണ്ടായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

അരുണ്‍മൊഴി വര്‍മ്മന്‍ എന്ന രാജരാജ ചോളന്‍ ഒന്നാമനായി ജയം രവി വേഷമിടുന്നു.ഐശ്വര്യ റായിയുടെ ഫസ്റ്റ്‌ലുക്കും പഴുവൂര്‍ റാണിയായ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ റായി അവതരിപ്പിക്കുന്നത്.ഡബിള്‍ റോളില്‍ ഐശ്വര്യ റായി എത്തുന്നു എന്നതാണ് പ്രത്യേകത.വിക്രം, ഐശ്വര്യ റായ്, തൃഷ, ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു.ഏ.ആര്‍.റഹ്‌മാനാണ് സംഗീതം.


മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :