വിജയ് 65: മുരുഗദാസ് പുറത്ത്? പുതിയ സംവിധായകന്‍ ആര്?

ജോര്‍ജ്ജി സാം| Last Updated: വെള്ളി, 23 ഒക്‌ടോബര്‍ 2020 (20:36 IST)
ദളപതി 65 എന്ന് ചിത്രീകരണം തുടങ്ങുമെന്ന അന്വേഷണത്തിലായിരുന്നു ആരാധകര്‍. അവരെ ഞെട്ടിച്ചുകൊണ്ട് ചില റിപ്പോര്‍ട്ടുകള്‍ വരുന്നു. വിജയ് 65ല്‍ നിന്ന് സംവിധായകന്‍ എ ആര്‍ മുരുഗദാസ് പുറത്തായെന്നാണ് ചില സൂചനകള്‍. സണ്‍ പിക്‍ചേഴ്‌സ് പുതിയ സംവിധായകനെ തേടുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു.

എ ആര്‍ മുരുഗദാസ് പറഞ്ഞ കഥ ഇഷ്ടമായിരുന്നെങ്കിലും ചിത്രത്തിന്‍റെ രണ്ടാം പകുതിയുടെ തിരക്കഥ വിജയ്ക്ക് ഇഷ്ടമായില്ലത്രേ. അനവധി മാറ്റങ്ങള്‍ വിജയ് നിര്‍ദ്ദേശിച്ചു. ആ മാറ്റങ്ങളെല്ലാം വരുത്തി തിരക്കഥ നല്‍കിയെങ്കിലും അതും വിജയ്ക്ക് ഇഷ്ടമായില്ലെന്നാണ് റൂമറുകള്‍ വരുന്നത്. ഇതോടെ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറാന്‍ മുരുഗദോസ് തീരുമാനിച്ചെന്നാണ് സൂചന.

അതുമാത്രമല്ല, മുരുഗദാസും സണ്‍ പിക്‍ചേഴ്സും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. ദര്‍ബാര്‍ ബോക്സോഫീസില്‍ തകര്‍ന്നതോടെ മുരുഗദാസിന്‍റെ ശമ്പളം പകുതിയോളം കുറയ്ക്കണമെന്നായിരുന്നു സണ്‍ പിക്‍ചേഴ്സ് മുന്നോട്ടുവച്ച ഒരു നിര്‍ദ്ദേശമത്രേ. ഇത് മുരുഗദാസിനെ അസ്വസ്ഥനാക്കിയിരുന്നതായി പറയപ്പെടുന്നു.

പടത്തേപ്പറ്റി വാര്‍ത്തകള്‍ വന്ന് ഇത്രയും നാള്‍ ആയിട്ടും പ്രൊജക്‍ട് പ്രഖ്യാപിക്കാന്‍ സണ്‍ പിക്‍ചേഴ്‌സ് വൈകുന്നതും മുരുഗദാസിനെ അലട്ടിയെന്നും ഇതോടെ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറാന്‍ മുരുഗദാസ് സ്വയം സന്നദ്ധനാകുകയായിരുന്നെന്നുമാണ് സൂചനകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :