വിജയ് ചിത്രത്തിന് കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങി പൂജ ഹെഗ്ഡെ,'ദളപതി 65' ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ഏപ്രില്‍ 2021 (17:26 IST)

'ദളപതി 65' ഒരുങ്ങുന്നു. വിജയുടെ നായികയായി തെന്നിന്ത്യന്‍ താരം പൂജ ഹെഗ്ഡെയാണ് വേഷമിടുന്നത്. നടിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഈ ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് വിവരം. മൂന്ന് കോടി രൂപയാണ് പൂജയുടെ പ്രതിഫലം. എന്നാല്‍ വിജയ് ആകട്ടെ റെക്കോര്‍ഡ് തുകയാണ് ഈ ചിത്രത്തിനായി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

100 കോടി രൂപയാണ് അദ്ദേഹം 'ദളപതി 65'ന് മാത്രം വാങ്ങുന്നത്. തമിഴ്‌നാട്ടിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന രജനിയുടെ റെക്കോര്‍ഡ് വിജയ് ഈ ചിത്രത്തിലൂടെ മറികടക്കും. 50 കോടിയോളം രൂപ വിജയ് ഇതിനകം തന്നെ അഡ്വാന്‍സ് ആയി വാങ്ങി എന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദര്‍ബാര്‍ എന്ന ചിത്രത്തിനുവേണ്ടി 90 കോടി രൂപയാണ് രജനി വാങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :