വിജയ് ജോര്‍ജിയയിലേക്ക്,'ദളപതി 65' ഷൂട്ടിംഗ് തുടങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (16:56 IST)

വിജയ് ജോര്‍ജിയയിലേക്ക്.'ദളപതി 65' ന്റെ ആദ്യ ഷെഡ്യൂളിനായി നടന്‍ ഇന്ന് രാത്രി ജോര്‍ജിയയിലേക്ക് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍. അവിടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ഇതൊരു ഹസ്വ ഷെഡ്യൂള്‍ ആണെന്നും പറയപ്പെടുന്നു. ജോര്‍ജിയയില്‍ പത്ത് ദിവസത്തെ ഷൂട്ട് ആണുള്ളത്. അതിനുശേഷം നടന്ന ചെറിയ ഒരു ഇടവേള എടുക്കും. മെയ് മാസത്തില്‍ ചെന്നൈയില്‍ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുമെന്നുമാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.

കഴിഞ്ഞയാഴ്ച ആചാരപരമായ പൂജകളോടെ ചിത്രം ആരംഭിച്ചിരുന്നു.
''പാന്‍-ഇന്ത്യന്‍ ചിത്രമായി നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ വിദേശത്ത് ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. പൂജ ഹെഗ്ഡെയാണ് നായിക.'മനോഹരം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അപര്‍ണ ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീതവും ഒരുക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :