വിജയ് സേതു പതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്, 'മുംബൈക്കര്‍' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (12:39 IST)

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വിജയ് സേതുപതി. 'മുംബൈക്കര്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന വിക്രാന്ത് മാസ്സിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.

സഞ്ജയ് മിശ്ര, രണ്‍വീര്‍ ഷോറെ, ടാനിയ മണിക്ടാല, സച്ചിന്‍ ഖഡേക്കര്‍ എന്നിവരും ഈ ആക്ഷന്‍ ത്രില്ലറില്‍ അഭിനയിക്കുന്നുണ്ട്.2017-ല്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാനഗരം എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഇത്.

ബാറോസ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്.മലയാളത്തില്‍ മഞ്ജുവാര്യര്‍,കാളിദാസ് ജയറാം പ്രധാനവേഷത്തിലെത്തുന്ന ജാക്ക് ആന്‍ഡ് ജില്‍ ആണ് സന്തോഷ് ശിവന്റെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :