Last Updated:
തിങ്കള്‍, 11 ഫെബ്രുവരി 2019 (16:13 IST)
മമ്മൂട്ടിയും മോഹൻലാലും എന്നും മലയാളികൾക്ക് അഭിമാനമാണ്. രണ്ടുപേരും മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും പലവട്ടം കഴിവ് തെളിയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ യാത്രയാണ് ഇപ്പോൾ തെലുങ്ക് നാട്ടിൽ ചർച്ചാവിഷയം. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കിലേക്കെത്തിയത്.
എന്നാൽ നേരത്തെ മോഹന്‍ലാലിന്റെ
മനമന്ത റിലീസ് ചെയ്തപ്പോള്‍ താരത്തെ മാത്രമല്ല മലയാളികളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു തെലുങ്ക് സിനിമാപ്രേമികൾ. അവർ തന്നെയാണ് ഇപ്പോൾ മമ്മൂട്ടി ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിയെ അല്ല വൈഎസ്ആറിനെയാണ് തങ്ങള്‍ കണ്ടതെന്നായിരുന്നു അവര്‍ അഭിപ്രായപ്പെട്ടത്. അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചയുമായാണ് അദ്ദേഹം ഇത്തവണ എത്തിയത്.
മോഹൻലാലിനെ അന്നത്തെ 'മനമന്ത' മലയാളത്തിലേക്ക് എത്തിയപ്പോള്‍ വിസ്മയമെന്ന പേരായിരുന്നു നല്‍കിയത്. അന്ന് മോഹന്‍ലാലിനേയും മലയാളികളേയും വിമര്‍ശിച്ച അതേ തമിഴ് ജനത ഇന്നിപ്പോള്‍ മമ്മൂട്ടിയുടെ ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്തുകയും അദ്ദേഹത്തിന്റെ കാലില്‍ തൊട്ടുവണങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.