മമ്മൂട്ടി മാജിക്, പേരൻപ് കാണാൻ 564 കിലോമീറ്റർ യാത്ര ചെയ്ത് ആരാധകൻ!

Last Modified തിങ്കള്‍, 11 ഫെബ്രുവരി 2019 (11:39 IST)
റാമിന്റെ പേരൻപ് കാണാതിരിക്കാൻ ആർക്കുമാകില്ല എന്ന് തന്നെ പറയാം. മമ്മൂട്ടിയുടെ സമീപകാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ മികച്ചത്. മമ്മൂട്ടിയുടെ അഭിനയമുഹൂർത്തം കാണാൻ ഒഴുകിയെത്തുകയാണ് പ്രേക്ഷകർ. പേരൻപ് കാണാൻ 564 കിലോമീറ്റർ വൺ സൈഡ് യാത്ര ചെയ്ത ഒരു ആരാധകന്റെ ആവേശം അടുത്തിടെ സോഷ്യൽ മീഡിയ ചർച്ച ചെയ്തതാണ്.

സുധീർ രാധാഷ്ണൻ എന്നയാളാണ് പേരൻപ് കണ്ട് തിരിച്ചുവരുന്നതിനായി 1000 കിലോമീറ്ററിലധികം വണ്ടി ഓടിച്ചത്. മലയാളിയായ സുധീർ അമേരിക്കയിൽ കുടുംബത്തോടൊപ്പമാണ് താമസം. വീട്ടിൽ നിന്നും സാൻ‌ജോസ് കാലിഫോർണിയയിലെ പേരൻപ് പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്കുള്ള ദൂരം 500 കൂടുതൽ ആയത് പക്ഷേ അദ്ദേഹത്തിനൊരു പ്രശ്നമായിരുന്നു. നടന വിസ്മയിത്തിന്റെ മികച്ച കാണുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

പത്ത് വർഷത്തിന് ശേഷം മമ്മൂക്ക തമിഴിലേക്ക് തിരിച്ചെത്തിയത് ചരിത്രം മാറ്റിക്കുറിക്കാൻ തന്നെയാണ്. കഥാപാത്രമാകാൻ മമ്മൂട്ടിയും റാമും അഞ്ജലി അമീറുമൊക്കെ മറന്നപ്പോൾ വിജയിച്ചത് റാം എന്ന സംവിധായകനാണ്. മമ്മൂട്ടിക്കും സാധനയ്‌ക്കും വേണ്ടി വർഷങ്ങൾ കാത്തിരുന്ന സംവിധായകൻ ഈ വിജയം മുമ്പേ കണ്ടിട്ടുണ്ടാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :