തമിഴ് സിനിമയില്‍ വീണ്ടും ശക്തമായ വേഷത്തില്‍ ലാല്‍, വിക്രം പ്രഭുവിന്റെ പോലീസ് വേഷം, ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (14:59 IST)

വിക്രം പ്രഭു കേന്ദ്രകഥാപാത്രമായി എത്തുന്ന പോലീസ് ചിത്രം 'താനക്കാരന്‍' റിലീസിന് ഒരുങ്ങുകയാണ്.സംവിധായകന്‍ വെട്രിമാരന്റെ അസോസിയേറ്റ് ആയിരുന്ന നവാഗതനായ തമിഴാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ലാലും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.വിക്രം പ്രഭു, എം എസ് ഭാസ്‌കര്‍, അഞ്ജലി നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
പോലീസ് പരിശീലനത്തിന് ട്രെയിനീസ് മുതിര്‍ന്ന ഓഫീസര്‍മാരില്‍ നിന്ന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളുമാണ് സിനിമയുടെ ഇതിവൃത്തം.ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.ഏപ്രില്‍ 8 ന് ചിത്രം OTT-യില്‍ റിലീസ് ചെയ്യും.ജിബ്രാന്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :