പൃഥ്വി പാഠം പഠിച്ചുവോ? പൗരത്വ നിയമ ഭേദഗതിയും ജോർദ്ദാനും തമ്മിലെന്ത് ബന്ധം? - സെൻകുമാറിനെ ട്രോളി സോഷ്യൽമീഡിയ

അനു മുരളി| Last Updated: വ്യാഴം, 2 ഏപ്രില്‍ 2020 (13:57 IST)
ആടുജീവിതമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോർദ്ദാനിൽ പോയ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും അടക്കമുള്ളവർ അവിടെ കുടുങ്ങിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മരുഭൂമിയിൽ അകപ്പെട്ടുപോയ തങ്ങളെ രക്ഷപെടുത്താൻ സഹായം ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നൽകിയിരുന്നു.

ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരണവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ടി പി സെൻകുമാർ. കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വഭേദഗതി നിയമവുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു സെൻകുമാറിന്റെ വിമർശനവും വിശദീകരണവും. സെൻകുമാറിന്റെ പോസ്റ്റിനു താഴെ രൂക്ഷവിമർശനമാണ് ഉയരുന്നത്. പോസ്റ്റിന്റെ പൂർണരൂപം:

ജോർദാനിൽ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിന് ഒരു കാര്യം മനസിലായി... "അനധികൃതമായി ഒരു രാജ്യത്ത് തങ്ങാൻ പറ്റില്ലെന്ന്......"!!

അനുഭവത്തിലൂടെയുള്ള അറിവിനോളം ഒന്നും വരില്ല. ജോർദാനിൽ CAA ഉണ്ടോ? അല്ല അവിടെ ഏവനും കേറി കിടക്കാമോ?

കൂട്ടത്തിൽ ഒരു ലേഡി CAA നടപ്പാക്കിയാൽ മതം മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു...എന്തായി..??

ഇപ്പോഴും ഭാരതം, സനാതന ധർമം എന്നിവ നശിക്കാതെ ഉള്ളതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായിട്ടും നിങൾ രക്ഷപ്പെടുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :