'ജോർദാനിൽ കിടക്കുന്ന രാജുമോൻ വരെ ഫോൺ എടുത്തു, നിനക്ക് പറ്റില്ല അല്ലേ?'; ആസിഫ് അലിയോട് കുഞ്ചാക്കോ ബോബൻ

അനു മുരളി| Last Modified ബുധന്‍, 1 ഏപ്രില്‍ 2020 (16:48 IST)
കൊറോണ വൈറസ് ജാഗ്രതാനിര്‍ദേശത്തിന്റെ ഭാഗമായി നടന്‍ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ മുന്‍നിര നായകന്മാരെല്ലാം അണിനിരന്ന കാന്‍വാസില്‍ എന്നാല്‍ ആസിഫ് അലി ഉണ്ടായിരുന്നില്ല. ഇത് ആരാധകർ ചോദ്യം ചെയ്തിരുന്നു. പിന്നാലെ ആസിഫ് അലിയും കമന്റുമായി എത്തിയിരുന്നു.

‘ക്ഷമിക്കണം ചാക്കോച്ചാ, ഞാന്‍ വീട്ടിനുള്ളില്‍ ക്വാറന്റീനില്‍ ആണ്.’ എന്നായിരുന്നു ആസിഫ് അലിയുടെ കമന്റ്. ഇതിനു നൽകിയ കമന്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. 'ഫോൺ വിളിച്ചാൽ നീ എടുക്കില്ല. ഇതിനൊക്കെ നിനക്ക് മറുപടി തരാം അല്ലേ? ജോർദാനിൽ കിടക്കുന്ന രാജുമോൻ വരെ ഫോൺ എടുത്തു' - കുഞ്ചാക്കോ ബോബൻ കുറിച്ചു.

ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായി ജോർദ്ദാനിലെത്തിയ പൃഥ്വിരാജിനെയാണ് കുഞ്ചാക്കോ ബോബൻ ഉദ്ദേശിച്ചത്. ഏതായാലും ആരെങ്കിലും വിളിച്ചാൽ എടുക്കാൻ മടി കാണിക്കുന്ന കൂട്ടത്തിലാണ് താനെന്ന് പല തവണ ആസിഫ് അലി തുറന്നു പറഞ്ഞിട്ടുള്ളതാണ്. ഇതിനു ആക്കം കൂട്ടുന്ന ഒരു സംഭവം കൂടെയാണിത്.

മലയാളത്തിലെ മുന്‍നിര നായകന്മാര്‍ ഒരു വീടിന്റെ ഉമ്മറത്ത് ഇരിക്കുന്ന കാന്‍വാസ് ചിത്രമാണ് കുഞ്ചാക്കോ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്,ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ നിവിന്‍ പോളി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് കാരിക്കേച്ചറില്‍ സ്ഥാനം പിടിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :