ഐസൊലേഷൻ ദിവസങ്ങളിൽ ഒത്തുകൂടി ക്ലാസ്മേറ്റ് താരങ്ങൾ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അഭിറാം മനോഹർ| Last Modified വെള്ളി, 27 മാര്‍ച്ച് 2020 (15:53 IST)
കൊവിഡ് വ്യപനം മൂലം രാജ്യം ഒന്നടങ്കം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോട് കൂടി സാധരണക്കാരെ പോലെ തന്നെ താരങ്ങളും വീട്ടിലിരിപ്പാണ്. സ്ഥിരം ജോലിതിരക്കുകളും മറ്റുമില്ലതെ കുടുംബത്തിനൊപ്പമുള്ള ദിനങ്ങളിലെ അനുഭവങ്ങളും കാഴ്ച്ചകളും പല താരങ്ങളും കുറിപ്പുകളായും ചിത്രങ്ങളായും വീഡിയോകളായും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്.

ഇത്തരത്തിൽ പങ്കുവെച്ച ഒരു ഒത്തുകൂടലിന്റെ പോസ്റ്റാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.മലയാളികളുടെ എക്കാലത്തെയും ജനപ്രിയ സിനിമകളിലൊന്നായ 'ക്ലാസ്‌മേറ്റ്‌സി'ലെ താരങ്ങളാണ് ഐസൊലേഷന്‍ ദിനങ്ങളിൽ ഒത്തുകൂടിയിരിക്കുന്നത്. ഒത്തുകൂടലെന്ന് കേൾക്കുമ്പോൾ ആരും തെറ്റിദ്ധരിക്കേണ്ട കേട്ടോ വീഡിയോ കോളിലൂടെയാണ് പലയിടങ്ങളിലായുള്ളാ താരങ്ങൾ ഐസൊലേഷൻ ദിനത്തിൽ ഒത്തുകൂടിയതും വിശേഷങ്ങൾ പങ്കുവെച്ചതും. ഇന്ദ്രജിത്താണ് നരേനും,ജയസൂര്യയും,പൃഥ്വിരാജും,ഇന്ദ്രജിത്തും ഒന്നിച്ചുള്ളാ വീഡിയോ കോളിന്റെ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :