വിവാഹം കഴിഞ്ഞതോടെ സിനിമാലോകം അകറ്റി നിർത്തി, സിനിമ മാറി, ചിന്താഗതിയും മാറണം: ജെനീലിയ

Genelia Dsouza after marriage,genelia sidelined by film industry, genelia dsouza career after marriage, വിവാഹത്തിന് ശേഷം അവസരം കുറഞ്ഞു, ബോളിവുഡ് വാർത്തകൾ, ജെനീലിയ ഡിസൂസ
അഭിറാം മനോഹർ| Last Modified ബുധന്‍, 11 ജൂണ്‍ 2025 (18:45 IST)
ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയുടെ പരാജയത്തിന് ശേഷം ഒരു ഇടവേളയ്ക്ക് ശേഷം മറ്റൊരു ആമിര്‍ ഖാന്‍ സിനിമ റിലീസിനായി ഒരുങ്ങുകയാണ് സിത്താരെ സമീന്‍ പര്‍ എന്ന ആമിര്‍ ഖാന്‍ സിനിമ ജൂണ്‍ 20നാണ് തിയേറ്ററുകളിലെത്തുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും ബ്രെയ്ക്ക് എടുത്തിരുന്ന ജെനീലിയ ഡിസൂസയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ജെനീലിയ.


താന്‍ മൂന്ന് തവണ സിനിമയ്ക്കായി ഓഡീഷന്‍ നല്‍കിയെന്നാണ് ജെനീലിയ വ്യക്തമാക്കുന്നത്. വിവാഹം കഴിഞ്ഞ ശേഷം സിനിമാ ലോകം തന്നെ അകറ്റി നിര്‍ത്തിയെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു. ആമിര്‍ ഖാന്‍ സിനിമ ചെയ്യാന്‍ പറ്റിയത് ഭാഗ്യമാണെന്നാണ് പലരും പറഞ്ഞത്. തീര്‍ച്ചയായും അതേ. എന്നില്‍ വിശ്വസിച്ചത് ആമിര്‍ ഖാന്റെ വലിപ്പം. വിവാഹം കഴിഞ്ഞതോടെ എനിക്ക് സിനിമയുടെ ആവശ്യമില്ലെന്നാണ് ആളുകള്‍ കരുതിയത്. പിന്നീട് സിനിമാലോകം കൈവിട്ടു. ഇന്ന് ഫിലിം മേക്കിംഗ് രീതികള്‍ മാറി. ഇനി നിങ്ങളുടെ ചിന്താഗതിയും മാറണം.


കഥാപാത്രത്തിന്റെ അതേ പ്രായത്തിലുള്ളവരെ കാസ്റ്റ് ചെയ്യാന്‍ ശ്രമിക്കണം. ഞാന്‍ അവതരിപ്പിച്ച കഥാപാത്രത്തേക്കാള്‍ ചെറുപ്പമുള്ള ഒരാളാണ് അഭിനയിക്കുന്നതെങ്കില്‍ അവര്‍ക്ക് ചില കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ സാധിച്ചെന്ന് വരില്ല. കാസ്റ്റിംഗ് കൃത്യമാവുക എന്നത് പ്രധാനമാണ്.ജെനീലിയ പറഞ്ഞു. അതേസമയം സിനിമയില്‍ 60 വയസുള്ള ആമിര്‍ ഖാന് നായികയായി 37കാരിയായ ജെനീലിയ വരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :