പത്ത് മിനുട്ടില്‍ വന്ന് മുഴുവന്‍ കയ്യടി വാങ്ങിയ ആ കഥാപാത്രം,റോളക്സ് ലുക്കിന് പിന്നില്‍ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (17:23 IST)

ആരാധകര്‍ക്ക് ഇടയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രം. സിനിമയ്ക്ക് അവസാനം എത്തി അടുത്ത ഭാഗത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയ ആണ് റോളക്സ് പോയത്.

പത്ത് മിനുട്ടില്‍ വന്ന് മുഴുവന്‍ കയ്യടി വാങ്ങിയ ആ കഥാപാത്രത്തിന്റെ ലുക്ക് രൂപപ്പെടുത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ സൂര്യ തന്നെ വെളിപ്പെടുത്തി.

സെറീന ടിക്സേരിയ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സൂര്യ ഇത്തരത്തില്‍ ഒരു രൂപം നല്‍കിയത്.മേക്കപ്പ് ഡിസൈനര്‍, ഹെയര്‍ സ്‌റ്റൈലിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങിയ മേഖലകളില്‍ പ്രശസ്തയായ വ്യക്തിയാണ് അവര്‍. ത്രീ ഇഡിയറ്റ്‌സ്, ഡല്‍ഹി 6 തുടങ്ങിയ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :