ദുല്‍ഖറിന്റെ സിനിമ പ്രചോദനമായി,സൂര്യയുടെ 'കങ്കുവ'നിര്‍മ്മാതാക്കള്‍ക്ക് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 27 ജൂലൈ 2023 (08:57 IST)
സൂര്യയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കങ്കുവ'. ഹിസ്റ്റോറിക്കല്‍ ഫിക്ഷനായി ഒരുങ്ങുന്ന സിനിമയുടെ ഗ്ലിമ്പ്‌സ് അടുത്തിടെ പുറത്ത് വന്നിരുന്നു. ഗ്ലിമ്പ്‌സ് എല്ലാ ഭാഷകളിലും റിലീസ് ചെയ്യാനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മ്മാതാവ് ധനം ജയന്‍.

ടീസര്‍ എല്ലാ ഭാഷയിലും ഉള്‍പ്പെടുത്താനുള്ള പ്രചോദനം ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്തയുടെ ടീസര്‍ കണ്ടിട്ടാണ്. അത്തരത്തിലുള്ള മാര്‍ക്കറ്റിംഗ് കൂടുതല്‍ ആളുകളിലേക്ക് സിനിമ എത്തിക്കാന്‍ സാധിക്കും. മോഷന്‍ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ പല ഭാഷകള്‍ക്കും പ്രാധാന്യം കുറഞ്ഞതായി പലരും പരാതി പറയുകയുണ്ടായി. അത് പരിഹരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും നിര്‍മ്മാതാവ് പറഞ്ഞു. കൂടാതെ സൂര്യയുടെ ഒരു ആരാധകനും മെസ്സേജ് അയച്ച് ഇത്തരത്തില്‍ ചെയ്താല്‍ നന്നാവുമെന്ന് പറഞ്ഞിരുന്നുവെന്നും നിര്‍മ്മാതാവ് ഓര്‍ക്കുന്നു. കങ്കുവ 2024 ന്റെ തുടക്കത്തില്‍ റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :