അനുബന്ധ വാര്‍ത്തകള്‍
- Happy Birthday Suriya: സൂര്യ അണ്ണാ... ഇനിയും പുരസ്കാരങ്ങളും നല്ല സിനിമകളും തേടിയെത്തട്ടെന്ന് ദുല്‍ഖര്‍ സല്മാന്
- വര്‍ത്തമാന കേരളത്തില്‍ ഈ സിനിമയ്‌ക്കോ ഇതിലെ അഭിനേതാക്കള്‍ക്കോ ഒരു അവാര്‍ഡ് നിങ്ങൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ? മാളികപ്പുറത്തെ തഴഞ്ഞതിൽ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്
- സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ ആഘോഷങ്ങളില്ലെന്ന് മമ്മൂട്ടി; കാരണം ഉമ്മന്‍ചാണ്ടിയുടെ മരണം
- ഒരു അവാര്‍ഡ് ബിന്ദു പണിക്കര്‍ അര്‍ഹിച്ചിരുന്നു; സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി റോഷാക്കിലെ കഥാപാത്രം
- ലിജോ ജോസ് പെല്ലിശ്ശേരിയും അഭിനവ് സുന്ദറും ഉണ്ടായിരുന്നല്ലോ? മഹേഷ് നാരായണന് അവാര്‍ഡ് നല്‍കിയതിനെതിരെ സോഷ്യല്‍ മീഡിയ
Happy Birthday Suriya: നടിപ്പിന്‍ നായകന്‍ സൂര്യക്ക് ഇന്ന് പിറന്നാള്‍, താരത്തിന്റെ പ്രായം അറിയുമോ?
Happy Birthday Suriya: തെന്നിന്ത്യയിലെ സൂപ്പര്‍താരവും നടിപ്പിന്‍ നായകനുമായ സൂര്യക്ക് ഇന്ന് പിറന്നാള്‍ മധുരം. 1975 ജൂലൈ 23 ന് ജനിച്ച സൂര്യ തന്റെ 48-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.
ശരവണന്‍ ശിവകുമാര്‍ എന്നാണ് സൂര്യയുടെ യഥാര്‍ഥ പേര്. ചെന്നൈയിലാണ് താരത്തിന്റെ ജനനം. ചെന്നൈയിലെ ലയോള കോളേജില്‍ പഠനം. 22-ാം വയസ്സില്‍ നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യയുടെ സിനിമ അരങ്ങേറ്റം. മണിരത്നമാണ് ശരവണന്‍ എന്ന പേര് മാറ്റി സൂര്യ എന്ന് നിര്‍ദേശിച്ചത്.
കാതലെ നിമ്മതി, പെരിയണ്ണ, പൂവെല്ലാം കെട്ടുപ്പാര്‍ തുടങ്ങിയ സിനിമകളിലൂടെ സൂര്യ അഭിനയ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. 2003 ല്‍ റിലീസ് ചെയ്ത കാക്ക കാക്കയാണ് സൂര്യക്ക് ബ്രേക്ക് നല്‍കിയത്. പിന്നീട് സൂര്യയെന്ന താരം തെന്നിന്ത്യന്‍ സിനിമയിലെ അവിഭാജ്യ ഘടകമായി.
വാരണം ആയിരം, അയന്‍, ആധവന്‍, സിങ്കം, ഏഴാം അറിവ്, അഞ്ചാന്‍, 24, താനെ സേര്‍ന്ത കൂട്ടം, സൂരരൈ പോട്ര്, വിക്രം എന്നിവയാണ് സൂര്യയുടെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
പ്രമുഖ നടി ജ്യോതികയാണ് സൂര്യയുടെ ജീവിതപങ്കാളി. 2006 സെപ്റ്റംബര്‍ 11 നായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. പ്രമുഖ സിനിമാതാരം കാര്‍ത്തി സൂര്യയുടെ ഇളയ സഹോദരനാണ്.