കോവിഡ് പ്രതിസന്ധി, ആരാധകര്‍ക്ക് പണം നല്‍കി സൂര്യയും കാര്‍ത്തിയും

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 ജൂണ്‍ 2021 (09:10 IST)

രാജ്യം കോവിഡിനെതിരെ പോരാടുകയാണ്. ഈ വിഷമ കാലഘട്ടത്തിലും പ്രതീക്ഷയേകുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തങ്ങളുടെ ആരാധകര്‍ക്ക് ധന സഹായം എത്തിച്ച് മാതൃകയാകുകയാണ് സൂര്യയും കാര്‍ത്തിയും.

തങ്ങളുടെ ഫാന്‍ ക്ലബ്ബുകളിലെ അംഗങ്ങളിലെ ചിലരുടെ കഷ്ടപ്പാടുകള്‍ നേരിട്ട് മനസ്സിലാക്കി ഈ പ്രതിസന്ധി കാലത്ത് ബാങ്ക് അക്കൗണ്ടുകളിലൂടെ നേരിട്ട് ധനസഹായം എത്തിച്ചിരിക്കുകയാണ് നടന്‍മാര്‍. 5000 രൂപയ്ക്ക് ഇടയിലുള്ള തുകകളാണ് സൂര്യയും കാര്‍ത്തിയും ആരാധകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്തത്.ഫാന്‍ ക്ലബ്ബുകളിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അംഗങ്ങളെക്കുറിച്ച് അന്വേഷിക്കുകയും അതിനനുസരിച്ച് അവരെ സഹായിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് സംഭാവന ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :