കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 25 ജനുവരി 2024 (15:04 IST)
suresh gopi family photos
സുരേഷ് ഗോപിയുടെ മക്കളിലെ ആദ്യത്തെ വിവാഹം ആഘോഷമാക്കി.ജനുവരി 17ന് ഗുരുവായൂരില്‍ വച്ചായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നത്.ശ്രേയസ് ആണ് ഭാഗ്യയുടെ ഭര്‍ത്താവ്.ഗോകുല്‍ സുരേഷിന്റെ സുഹൃത്തും വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ശ്രേയസ്. ഇപ്പോഴിതാ ഭാഗ്യയുടെ ഇളയ സഹോദരന്‍ മാധവ് കുട്ടിക്കാല ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടന്നു.
അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പമുള്ള കുട്ടിക്കാലത്തെ ഓര്‍മ്മ ചിത്രം പങ്കുവെച്ചു.
സുരേഷ് ഗോപിക്ക് നാല് മക്കളുണ്ട്. മൂത്തമകള്‍ ലക്ഷ്മിയെ നഷ്ടമായ ശേഷമാണ് ഭാഗ്യ ജനിച്ചത്.പിന്നാലെ ഭാവ്‌നിയും, മാധവും എത്തി. ഗോകുല്‍ സുരേഷ് ആണ് മൂത്തയാള്‍.
അച്ഛന്റെ പാത പിന്തുടരുന്ന മക്കളാണ് ഗോകുലും മാധവും. ഗോകുല്‍ സുരേഷ് അഭിനയ ലോകത്ത് സജീവമാണ്.
സുരേഷ് ഗോപിയുടെ 'ജെഎസ്‌കെ'എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മാധവും അഭിനയിക്കുന്നുണ്ട്.മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് അഭിനയ ലോകത്തേക്ക് മാധവ് ചുവടുവെക്കുന്നത്.പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമ വൈകാതെ എത്തും. നേരത്തെ ജോഷി സംവിധാനം ചെയ്ത പാപ്പന്‍ എന്ന സിനിമയില്‍ ഗോകുലും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ചിരുന്നു.