അനുബന്ധ വാര്‍ത്തകള്‍
- കല്യാണത്തിന് ശേഷം ശാലിനി അഭിനയിക്കില്ല, ഷൂട്ട് വേഗം തീര്‍ക്കണം, പ്രശാന്തുമായുള്ള ഈഗോ ക്ലാഷ്, കമലിനോട് അജിത്ത് അന്ന് പറഞ്ഞത്
- പേഴ്സണൽ ഫേവറേറ്റ് മോഹൻലാൽ ചിത്രങ്ങൾ ഇതാണ്, അധികമാരും സംസാരിച്ചിട്ടില്ല ഇതിനെക്കുറിച്ച്, ലിജോ പറയുന്നു
- നിങ്ങള്‍ ശ്രദ്ധിക്കാതെ പോയ 4 നല്ല മലയാള സിനിമകള്‍ ഇതാ, ഇതില്‍ എത്ര എണ്ണം കണ്ടിട്ടുണ്ട് ?
- Swasika Wedding: നടി സ്വാസിക വിവാഹിതയായി, മനഃപൂര്‍വം വിവാഹതിയതി മാറ്റിപ്പറഞ്ഞതെന്ന് താരം! കാരണം ഇതാണ്
- രണ്ടാം ഭാഗം ഉറപ്പിച്ച് 'മലൈക്കോട്ടൈ വാലിബന്‍', പ്രേക്ഷക പ്രതികരണങ്ങള്‍, വീഡിയോ
അത്ഭുദം കാണിച്ചതിന് നന്ദി,ഒരു മാസ്റ്റർ പീസ്സ്,തിയറ്ററിൽ കാണേണ്ട സിനിമ,'മലൈക്കോട്ടൈ വാലിബൻ' എത്തിയ ആവേശത്തിൽ സംവിധായകൻ സാജിദ് യാഹിയ
Malaikottai Vaaliban movie
'ലിജോ ഭായ് മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദി. ഇന്ത്യൻ സിനിമയ്ക്ക് ഇനി തന്റെടത്തോടെ പറയാം 'we have world class makers among us ' എന്ന്! .. ഇത് നിശ്ചയമായും തീയേറ്ററിൽ തന്നെ പോയി കണ്ടിരിക്കേണ്ട സിനിമയാണ്! നമ്മൾ മലയാളികൾ ചേർന്ന് ഉണ്ടാക്കിയെടുത്ത ഒരു മാസ്റ്റർ പീസ്സ് എന്ന ബോധ്യത്തോടെ.',- സാജിദ് യാഹിയ കുറിച്ചു.
മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ടീം ഒന്നിച്ചപ്പോൾ പ്രേക്ഷകർക്കുണ്ടായ പ്രതീക്ഷകൾ വെറുതെയല്ല.വാലിബനിലെ എല്ലാ കഥാപാത്രങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യം നൽകിയിട്ടുണ്ടെന്നും പ്രേക്ഷകർ പറയുന്നു. ചിത്രം ആവേശം ഒട്ടും കുറയ്ക്കുന്നില്ല എന്നും എന്നാൽ മോഹൻലാൽ പറഞ്ഞ പോലെ മാസ് മാത്രം പ്രതീക്ഷിച്ച് ആരും ചിത്രം കാണരുത് ആരാധകരും ഓർമ്മിപ്പിക്കുന്നു