സുരേഷ് ഗോപി ലോകത്ത് ഒരാളോട് ദ്രോഹം ചെയ്തിട്ടുണ്ട്: രമേശ് പിഷാരടിയുടെ വാക്കുകള്‍ വൈറലാകുന്നു

ramesh
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 31 ജനുവരി 2024 (13:11 IST)
ramesh
സുരേഷ് ഗോപി ലോകത്ത് ഒരാളോട് ദ്രോഹം ചെയ്തിട്ടുണ്ടെന്ന രമേശ് പിഷാരടിയുടെ വാക്കുകള്‍ വൈറലാകുന്നു. ഒരു അഭിമുഖത്തിലാണ് രമേഷ് പിഷാരടി ഇക്കാര്യം പറഞ്ഞത്. സുരേഷ് ഗോപിച്ചേട്ടന്‍ അദ്ദേഹത്തോട് മാത്രമാണ് ദ്രോഹം ചെയ്തിട്ടുള്ളതെന്നാണ് രമേഷ് പിഷാരടി പറഞ്ഞത്. സുരേഷേട്ടന്‍ ചെയ്യുന്നതും പറയുന്നതുമായ കാര്യം കൊണ്ട് അദ്ദേഹത്തിന് തന്നെയാണ് പലപ്പോഴും തിരിച്ചടികള്‍ ഉണ്ടാവുന്നത്. വേറെ ആര്‍ക്കും അദ്ദേഹം ഉപദ്രവം ചെയ്തിട്ടില്ലെന്നുമാണ് പിഷാരടി പറഞ്ഞത്.

അതേസമയം അഭിപ്രായപ്രകടനത്തിന് പിന്നാലെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. കോണ്‍ഗ്രസിനുവേണ്ടി പ്രസംഗങ്ങളൊക്കെ നടത്തുന്നയാളാണ് രമേശ് പിഷാരടി. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയെ ഇങ്ങനെ പുകഴ്ത്തുന്നത് തൃശൂരില്‍ കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്ന ടിഎന്‍ പ്രതാപന്‍ കേള്‍ക്കേണ്ടയെന്നാണ് കമന്റുകള്‍ വരുന്നത്. രാഷ്ട്രീയം ഓരോരുത്തരുടെ വിശ്വാസമാണെന്നും അതും വ്യക്തിത്വവും കൂട്ടിക്കുഴയ്ക്കാന്‍ കഴിയില്ലെന്നും രമേഷ് പിഷാരടി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :