ഇഷ്ട കുറവില്ല,സുരേഷ് ഗോപി ആരാധകനെ തള്ളി മാറ്റിയത് ഈ കാരണത്താൽ, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 നവം‌ബര്‍ 2023 (12:08 IST)
ഗരുഡൻ വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിലേക്ക് സുരേഷ് ഗോപിയും അണിയറ പ്രവർത്തകരും സന്ദർശനം നടത്തുന്നുണ്ട്. അതിനിടെ സുരേഷ് ഗോപിയുടെ കണ്ടതും ഓടിയെത്തി ആലിംഗനം ശ്രമിച്ച ആരാധകനെ തള്ളി മാറ്റുന്ന സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതോടെ നടനു നേരെ വ്യാപക വിമർശനങ്ങളും ഉയർന്നു.സ്ത്രീകളായ ആരാധകരെ മാത്രമേ അദ്ദേഹം ആലിംഗനം ചെയ്യൂ എന്നും ഇതാണ് സുരേഷ് ഗോപിയുടെ കപട സ്വഭാവമെന്നുമൊക്കെയായിരുന്നു എന്നൊക്കെയായിരുന്നു ആരോപണം. ഇതിനെല്ലാം മറുപടി എന്നോണം മറ്റൊരു വീഡിയോ സുരേഷ് ഗോപി ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.
 
കാലിന്റെ തള്ളവിരലിൽ ഉണ്ടായ മുറിവ് കെട്ടിവയ്ച്ചായിരുന്നു നടൻ തിയേറ്ററുകളിൽ എത്തിയത്. പെട്ടെന്ന് തന്റെ നേരെ വന്ന ആരാധകനെ മാറ്റുവാനുള്ള കാരണം മുറിവിൽ ചവിട്ടാതിരിക്കാൻ ആയിരുന്നു. അതുകഴിഞ്ഞതും തന്റെ കാലിലെ മുറിവിനെക്കുറിച്ച് ആരാധകനോട് സുരേഷ് ഗോപി പറയുന്നതും വീഡിയോയിൽ കാണാം.
'സിനിമ വലിയ വിജയമായി പോകുമ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ സംസാരിക്കേണ്ടെന്നു വച്ചതാ. പക്ഷേ ഈ വിഡിയോ മുഴുവൻ കാണാതെ കിടന്നു സുരേഷേട്ടനെ ട്രോളുന്ന എല്ലാവർക്കും ഇതു സമർപ്പിക്കുന്നു. നിങ്ങൾ മൊത്തം ഒന്ന് കണ്ടേ, ഒപ്പം സുരേഷേട്ടന്റെ കാലുകളിൽ കൂടെ ഒന്ന് നോക്കിക്കേ. ശേഷം സുരേഷേട്ടൻ പുള്ളിയോടു പറയുന്നത് കൂടെ ഒന്ന് കാണൂ, എന്നിട്ടും മനസ്സിലാക്കാൻ പറ്റാത്തവർ ഇനി മനസ്സിലാക്കേണ്ട.''- എന്നാണ് സുരേഷ് ഗോപി ഫാൻസ് വീഡിയോക്കൊപ്പം എഴുതിയിരിക്കുന്നത്.
 
 
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :