ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം: വിവാദ സംഭവത്തില്‍ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 28 ഒക്‌ടോബര്‍ 2023 (10:44 IST)
മാധ്യമപ്രവര്‍ത്തകയുടെ ദേഹത്ത് കൈവച്ച വിവാദ സംഭവത്തില്‍ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയതെന്നും ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്നും സുരേഷ് ഗോപി കുറിച്ചു.

എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു-സുരേഷ് ഗോപി കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :