മോഹൻലാലിനെ വഴക്ക് പറയേണ്ട സാഹചര്യം വന്നിട്ടില്ല, സുരേഷ് ഗോപിയ്ക്കും മമ്മുക്കയേയുമൊക്കെ പല തവണ കിട്ടിയിട്ടുണ്ട്

Anoop k.r| Last Modified ബുധന്‍, 27 ജൂലൈ 2022 (14:51 IST)

സുരേഷ് ഗോപി റിലീസിനായി കാത്തിരിക്കുകയാണ്. ജോഷിക്കൊപ്പം അഭിനയിച്ച താരം പഴയ ഓർമ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ്.തന്നെയും മമ്മുക്കയേയുമൊക്കെ പല തവണ വഴക്കു പറഞ്ഞിട്ടുണ്ട് എന്നാൽ മോഹൻലാലിനെ മാത്രം ജോഷി വഴക്ക് പറയില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത് അതിനൊരു കാരണവും അദ്ദേഹം പറയുന്നുണ്ട്.


മോഹൻലാലിനെ വഴക്ക് പറയേണ്ട സാഹചര്യം വന്നിട്ടില്ല.അദ്ദേഹത്തെ വഴക്കു പറയേണ്ട സാഹചര്യം വരികയില്ലെന്നുമാണ് ജോഷി പറയുന്നതെന്നും സുരേഷ് ഗോപി ഒരു അഭിമുഖത്തിനിടെ പറഞ്ഞു. മോഹൻലാൽ ചെയ്യുന്നത് ഇപ്പോഴും അത്ര കൃത്യമായിരിക്കുമെന്നും അത്കൊണ്ടാണ് വഴക്കു പറയാനുള്ള അവസരം ഉണ്ടാവാത്തതെന്നും ന്യൂ ഡൽഹി, നായർ സാബ് സിനിമകളുടെ സമയത്തു തനിക്കും മമ്മൂട്ടിക്കും ഒക്കെ വഴക്ക് കിട്ടിയതെന്നും നടൻ കൂട്ടിച്ചേർത്തു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :