'അത് അവരുടെ വീട്ടില്‍ കൊണ്ടുവെച്ചാല്‍ മതി': ഇത് 'അമ്മ'യാണെന്ന് സുരേഷ് ഗോപി, പാർവതിക്കുള്ള മറുപടിയോ? (വീഡിയോ)

നിഹാരിക കെ.എസ്| Last Modified ഞായര്‍, 5 ജനുവരി 2025 (09:35 IST)
മലയാള സിനിമാ താര സംഘടനയെ 'എഎംഎംഎ' എന്ന് വിളിക്കുന്നതിനെതിരെ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. 'അമ്മ' എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണെന്നും തങ്ങൾക്ക് ഇത് അമ്മയാണെന്നും നടൻ പറഞ്ഞു. സംഘടനയുടെ കുടുംബ സംഗമം വേദിയില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

'അമ്മ എന്ന പേര് സംഘടനയ്ക്ക് നല്‍കിയത് സ്വര്‍ഗീയനായ ശ്രീ മുരളിയാണ്. നമ്മുടെ ഒക്കെ മുരളി ചേട്ടന്‍. അതങ്ങനെ തന്നെയാണ് ഉച്ചരിക്കപ്പെടേണ്ടത്. പുറത്തുള്ള മുതലാളിമാര്‍ പറയുന്നത് നമ്മള്‍ അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത്.. അതവരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി. ഞങ്ങള്‍ക്ക് അമ്മയാണ്', എന്ന് സുരേഷ് ഗോപി പറഞ്ഞു.

നേരത്തെ നടി പാർവതി തിരുവോത്ത് സംഘടനയെ 'അമ്മ' എന്ന് വിളിക്കരുതെന്നും അത് എ.എം.എം.എ ആണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ഡബ്ള്യുസിസിയിലെ അംഗങ്ങളെല്ലാം താരസംഘടനയെ ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതും. ഇതിനെതിരെയാണ് സുരേഷ് ഗോപി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :