'ഒരു സിനിമയില്‍ പോലും അഭിനയിക്കാന്‍ സാധിച്ചില്ല'; ആ ആഗ്രഹത്തെക്കുറിച്ച് സുരാജ്

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 9 ഓഗസ്റ്റ് 2023 (10:32 IST)
സംവിധായകന്‍ സിദ്ദിഖിനൊപ്പം ഒരു സിനിമ ചെയ്യുവാന്‍ സുരാജ് വെഞ്ഞാറമൂട് അത്രയേറെ ആഗ്രഹിച്ചിരുന്നു.എന്നാല്‍ കാലം അതിനുള്ള അവസരങ്ങള്‍ ഒരുക്കി തന്നിരുന്നില്ല.ഒരു ഹാസ്യകലാകാരന്‍ എന്ന നിലയില്‍ അതൊരു നിര്‍ഭാഗ്യമായി തന്നെ കരുതുന്നുവെന്ന് സുരാജ് പറയുന്നു.

'ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും സിദ്ദിഖ് സര്‍ ന്റെ ഒരു സിനിമയില്‍ പോലും അഭിനയിക്കാന്‍ എനിക്ക് സാധിച്ചില്ല... കാലം അതിനുള്ള അവസരങ്ങള്‍ ഒരുക്കി തന്നിരുന്നില്ല... ഒരു ഹാസ്യകലാകാരന്‍ എന്ന നിലയില്‍ അതൊരു നിര്‍ഭാഗ്യമായി തന്നെ കരുതുന്നു.... ബാല്യകാലം പൊട്ടിച്ചിരികളിലൂടെ രസകരമാക്കിയ സിനിമകളുടെ സൃഷ്ടാവിന്... എന്നും മലയാളികള്‍ക്ക് ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ കലാകാരന്... ഹൃദയത്തില്‍ നിന്നും അങ്ങേയറ്റം വേദനയോടെ വിട...',-സുരാജ് കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :