അന്നത്തെ പത്താം ക്ലാസുകാരി ഇന്ന് സിനിമ നടി ! താരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (14:43 IST)
കുട്ടിക്കാല ഓര്‍മ്മകളിലാണ് നടി സുരഭി ലക്ഷ്മി. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എടുത്ത ചിത്രം പങ്കുവെച്ചു കൊണ്ടാണ് പഴയകാലത്തേക്ക് നടി തിരിഞ്ഞു നടന്നത്.
കാലടി സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും തിയേറ്റര്‍ ആട്സില്‍ ബിരുദാനന്തര ബിരുദവും സുരഭി നേടി.

വിഷ്ണു ഉണ്ണികൃഷ്ണന്‍-സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കുറി എന്ന ചിത്രത്തിലാണ് നടിയെ ഒടുവില്‍ കണ്ടത്.

അനുസിത്താര-ഇന്ദ്രജിത്ത് ടീമിന്റെ 'അനുരാധ ക്രൈം നമ്പര്‍ 59/2019' ലും നടി അഭിനയിച്ചിട്ടുണ്ട്.അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് പദ്മ. ചിത്രത്തില്‍ മികച്ച പ്രകടനമാണ് സുരഭി ലക്ഷ്മി കാഴ്ചവച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :