പുത്തന്‍ ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കി നടന്‍ നീരജ് മാധവ്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 നവം‌ബര്‍ 2023 (09:12 IST)
നീരജ് മാധവിന് വലിയൊരു തിരിച്ചുവരവ് സമ്മാനിച്ച ചിത്രമാണ് ആര്‍.ഡി.എക്‌സ്. കുറച്ചുകാലമായി വലിയ വിജയങ്ങള്‍ ഒന്നും നടന് എടുത്തുപറയാന്‍ ഉണ്ടായിരുന്നില്ല. ആര്‍.ഡി.എക്‌സ് നൂറുകോടി ക്ലബ്ബില്‍ എത്തിയതിന് പിന്നാലെ പുതിയൊരു ബി എം ഡബ്ല്യുകാര്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം.

ബി എം ഡബ്ല്യുവിന്റെ എസ് യു വി ശ്രേണിയിലെ എക്സ്5 കാറാണ് നടന്‍ സ്വന്തമാക്കിയത്. കാര്‍ വാങ്ങുന്നതിനായി കുടുംബത്തോടൊപ്പം ആണ് ഷോറൂമിലേക്ക് നീരജ് എത്തിയത്.

'ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അംഗത്തെ സ്വാഗതം ചെയ്യുന്നു, 'ബംബിള്‍ ബീ'യെ പരിചയപ്പെടൂ', -എന്ന് എഴുതി കൊണ്ട് കാറിന്റെ വീഡിയോയും നടന്‍ പങ്കിട്ടു.
ഓഗസ്റ്റ് 25നാണ് ആര്‍ ഡി എക്‌സ് റിലീസ് ആയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :