ഷാരൂഖ് ഖാന്റെ പിറന്നാള്‍ ആഘോഷമാക്കാം, 'ജവാന്‍' ഒ.ടി.ടിയില്‍ എത്തി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 നവം‌ബര്‍ 2023 (10:17 IST)
ഷാരൂഖ് ഖാന്റെ 'ജവാന്‍' ബോക്സ് ഓഫീസില്‍ മിന്നും വിജയം നേടി.

അറ്റ്ലി സംവിധാനം ചെയ്ത ചിത്രം ആളുകളെ തിയറ്ററുകളിലേക്ക് ആകര്‍ഷിച്ചു.'ജവാന്‍' ഒ.ടി.ടിയില്‍ എത്തി.

'ജവാന്‍' നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് 'ജവാന്‍' ഒ.ടി.ടി റിലീസ് ചെയ്തത്. എസ്ആര്‍കെ തന്റെ 58-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്.


ഷാരൂഖിനെ കൂടാതെ നയന്‍താര, വിജയ് സേതുപതി, ദീപിക പദുക്കോണ്‍, പ്രിയാമണി, സന്യ മല്‍ഹോത്ര തുടങ്ങിയ താരനിര സിനിമയില്‍ ഉണ്ടായിരുന്നു. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :