സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ജയറാം; ആടുപുലിയാട്ടം ട്രെയിലർ

സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ജയറാം; ആടുപുലിയാട്ടം ട്രെയിലർ

Last Modified ചൊവ്വ, 5 ഏപ്രില്‍ 2016 (16:42 IST)
ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ആടുപുലിയാട്ടത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഹൊറർ ത്രില്ലർ എന്ന് വിശേഷിപ്പിക്കുന്ന ആടുപുലിയാട്ടം ഒരു ബിഗ് ബജ‌റ്റ് കൂടിയാണ്.

വർഷങ്ങ‌ൾക്ക് മുമ്പ് നടന്നെന്നുകരുതുന്ന സംഭവത്തിന്റെ ഒരു മിത്തിനെ ആസ്പദമാക്കി ചിത്രീകരിച്ച ഹൊറർ സിനിമയിൽ ഓമ്പുരിയും രമ്യാകൃഷ്ണനും പ്രധാന കഥാപാത്രങ്ങ‌ളെ അവതരിപ്പിക്കുന്നു. കൂടാതെ സുധീര്‍ കരമന, എസ് പി ശ്രീകുമാര്‍, പാഷാണം ഷാജി, രമേശ് പിഷാരടി എന്നിവരും മറ്റ് കഥാപാത്രങ്ങ‌ളെ അവതരിപ്പിക്കുന്നു.

ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ സോൾട്ട് ആൻഡ് പേപ്പർ ലുക്കിലാണ് ജയറാമെത്തുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ദിനേശ് പള്ളത്ത് നിർവഹിക്കുന്നു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :