നിഹാരിക കെ എസ്|
Last Modified ബുധന്‍, 4 ഡിസംബര്‍ 2024 (11:36 IST)
പുഷ്പയുടെ കഥയുമായി സംവിധായകൻ സുകുമാർ ആദ്യം സമീപിച്ചത് മഹേഷ് ബാബുവിനെ ആയിരുന്നു. അദ്ദേഹം യെസ് പറഞ്ഞതുമായിരുന്നു. എന്നാൽ, അവസാന നിമിഷം ഇത് സംഭവിക്കാതെ വന്നു. ചിത്രത്തിൽ നിന്നും മഹേഷ് ബാബു പിന്മാറി. ആകെ തകർന്ന സുകുമാറിന് കൈത്താങ്ങായത് അല്ലു അർജുൻ ആയിരുന്നു. അല്ലുവിനെ ഒരു യെസ് പിന്നീട് തെലുങ്ക് സിനിമയിൽ ചരിത്രമായി. പുഷ്പയുടെ മികച്ച നടനുള്ള ദേശീയ വാർഡ് അല്ലു അർജുൻ തൂക്കി. ഈ അവാർഡ് ലഭിക്കുന്ന ആദ്യ തെലുങ്ക് നടനാണ് അല്ലു.
ഇപ്പോഴിതാ, പുഷ്പ 2 റിലീസിന് വെറും മണിക്കൂറുകൾ മാത്രം നിൽക്കെ, ചിത്രത്തെ പരിഹസിച്ച് മഹേഷ് ബാബുവിന്റെ ആരാധകർ. അല്ലു അർജുൻ്റെ അടുത്ത് ചെന്നപ്പോൾ തന്റെ കയ്യിൽ പൂർണമായ ഒരു കഥ ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും ബണ്ണി തന്നെ വിശ്വസിച്ച് ഡേറ്റ് നൽകി എന്നും സുകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതോടെ, മഹേഷ് ബാബു ചെയ്തത് ശരിയായിരുന്നുവെന്നും കഥയില്ലാത്ത സിനിമ എങ്ങനെ ചെയ്യാനാണെന്നും മഹേഷ് ആരാധകർ ചോദിക്കുന്നു.
എന്നാൽ യുക്തി മാറ്റിനിർത്തിയാൽ, സുകുമാർ-മഹേഷ് ബാബു ഇവരുടെ അവസാന സിനിമകൾ ഒന്നെടുത്ത് നോക്കിയാൽ 'കഥയില്ലാത്ത' സിനിമയാണ് എങ്ങും ചർച്ചാ വിഷയം. ഇതിനിടയിൽ, ആരും ഓർക്കാത്ത സരിലേരു നീക്കെവ്വരു, സർക്കാർ വാരി പാട തുടങ്ങിയവ മഹേഷ് ബാബു അവതരിപ്പിച്ചു. സത്യത്തിൽ ഇതിൽ നഷ്ടം മഹേഷ് ബാബുവിനല്ലേ എന്നാണ് അല്ലുവിനെ ആരാധകർ ചോദിക്കുന്നത്.