സുഹൃത്താണെന്ന് കരുതി സാബുമോന്‍ പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനും എനിക്ക് ഉത്തരവാദിത്തമല്ല: ദിയ സന

രേണുക വേണു| Last Modified ശനി, 10 ജൂലൈ 2021 (20:00 IST)

മനുഷ്യത്വവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടന്‍ സാബുമോനെതിരെ പ്രതിഷേധം ശക്തം. ട്രാന്‍സ് വ്യക്തികള്‍ക്കെതിരെ സാബുമോന്‍ നടത്തിയ ക്ലബ് ഹൗസ് ചര്‍ച്ച വിവാദമായ സാഹചര്യത്തില്‍ താരത്തെ തള്ളിപറഞ്ഞ് സുഹൃത്തും ആക്ടിവിസ്റ്റുമായ ദിയ സനയും രംഗത്തെത്തി. സുഹൃത്ത് ആണെന്ന് കരുതി സാബുമോന്‍ പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനും തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് ദിയ സന പറഞ്ഞു.

ദിയ സനയുടെ വാക്കുകള്‍ ഇങ്ങനെ:

'ആദ്യമെ തന്നെ പറയട്ടെ, ഇന്നലെ സാബുമോന്‍ ക്ലബ് ഹൗസില്‍ ട്രാന്‍സ് സമൂഹത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് എന്റെ രാഷ്ട്രീയം. സാബുവിന്റെ അത്തരം റിഗ്രസീവ് കാഴ്ച്ചപാടുകള്‍ക്കെതിരെ പരസ്യ നിലപാടുകള്‍ സ്വീകരിക്കണമെന്നതില്‍ എനിക്ക് തര്‍ക്കവുമില്ല, അത് ഞാന്‍ ചെയ്യാറുമുണ്ട്. അതെന്റെ രാഷ്ട്രീയ ബാധ്യതയായി കണ്ട് അത്തരം മനുഷ്യരെ രാഷ്ട്രീയമായി എതിര്‍ക്കാറുമുണ്ട്. സാബു എന്റെ സുഹൃത്തായത് കൊണ്ട് അയാള്‍ പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനും എനിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ല. അയാളുടെ ട്രാന്‍സ്‌ഫോബിക് അരാഷ്ട്രീയ പ്രകടനങ്ങള്‍ക്ക് ഞാന്‍ മറുപടി പറയണം എന്നാവശ്യപ്പെടുന്ന സുഹൃത്തുക്കളോട് സ്‌നേഹത്തോടെ പറയട്ടെ, എന്റെ ചുറ്റിനും നില്‍ക്കുന്ന ഒരു മനുഷ്യന്റെയും രാഷ്ട്രീയ വിശ്വാസങ്ങള്‍ക്കും, ഒരു തരത്തിലുള്ള കാഴ്ച്ചപ്പാടുകള്‍ക്കും എനിക്ക് ഉത്തരവാദിത്വമില്ല. അവരെ ആവുന്നത് പോലെ തിരുത്താന്‍ ശ്രമിക്കാറുണ്ട്. അവരുടെ വിജയങ്ങളില്‍ നിങ്ങളെന്നെ അഭിനന്ദിക്കാറില്ലാത്തത് പോലെ അവരുടെ ദോഷ പ്രവര്‍ത്തികളില്‍ എന്നെ ക്രൂശിക്കുകയും ചെയ്യരുത്.
ഒരു പരിധിക്കപ്പുറം ഞാനൊഴികെ എല്ലാരും എനിക്ക് അന്യരാണ്.'
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :