ഇന്ത്യൻ സിനിമയുടെ രാജാവ്, ഒരേ ഒരു മമ്മൂക്ക: ആശംസകൾ നേർന്ന് ശ്രിന്ദയും ബാലയും

Last Updated: ശനി, 7 സെപ്‌റ്റംബര്‍ 2019 (13:07 IST)
മമ്മൂട്ടിയെന്ന മഹാനടൻ 68ന്റെ മികവിലാണ്. മുപ്പത് വര്‍ഷത്തിലധികമായി മമ്മൂട്ടി മലയാള സിനിമയുടെ ഭാഗമായിട്ട്. ചെറിയ താരങ്ങളോട് പോലും മാന്യമായി ഇടപെടുകയും അവരെ എന്നും ഓർത്തിരിക്കുകയും ചെയ്യുന്ന ആളാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ച് നടി ശ്രിന്ദയും നടൻ ബാലയും.

‘ഇന്ത്യൻ സിനിമയുടെ രാജാവിനു ആശംസകൾ. എന്റെ ബിഗ് ബ്രദർ, നമ്മുടെ സ്വന്തം മമ്മൂക്ക’ - എന്നാണ് ബാല ഫേസ്ബുക്കിൽ കുറിച്ചത്. ബിഗ് ബിയെന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അനുജനായിട്ട് ബാല അഭിനയിച്ചിട്ടുണ്ട്. ബിലാലിലും താരമുണ്ടെന്നാണ് സൂചന.

അതേസമയം, സ്നേഹത്തിന്റെ കരുതലെന്നും പകരുന്ന സന്തോഷത്തിന് ആശംസകളെന്നാണ് കുറിച്ചത്. മോഹൻലാൽ, അജു വർഗീസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ താരത്തിനു ആശംസകൾ നേർന്നു കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :