ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസ നേർന്ന് മോഹൻലാൽ

Last Modified ശനി, 7 സെപ്‌റ്റംബര്‍ 2019 (11:34 IST)
മലയാള സിനിമയുടെ നെടുംതൂണുകളായി നിലകൊള്ളുന്ന രണ്ടു ഇതിഹാസ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും.
ഇരുവരും മലയാളികളുടെ ആഘോഷങ്ങളുടെയും ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളിലെ മറക്കാനാവാത്ത മുഖങ്ങൾ കൂടിയാണ്.

ഈ രണ്ടു സൂപ്പർസ്റ്റാറുകൾ തമ്മിലുള്ള സൗഹൃദം ഏതൊരുവനെയും കൊതിപ്പിക്കുന്ന ഒന്നാണ്. ആ സൗഹൃദത്തിന് വീണ്ടും ആഴം കൂട്ടി മമ്മൂട്ടിയുടെ ജന്മദിനത്തിൽ തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാളാശംസകൾ നേർന്നിരിക്കുകയാണ് മോഹൻലാൽ.

ഈ ഒരു സൗഹൃദം എന്നും നിലനിൽക്കുകയും മലയാള സിനിമയെ ഇനിയും ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് ഇവർ ഇരുവരും കൈ പിടിച്ച് ഉയർത്തുമെന്ന് തന്നെയാണ് ഓരോ മലയാളിക്കും ഉറപ്പായിട്ടും പറയാനുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :