'പണിയറിയാവുന്നത് കൊണ്ട് തന്നെയാ പിടിച്ച് നിൽക്കുന്നത്’; പിറന്നാൾ ഗിഫ്റ്റായി മമ്മൂട്ടിയുടെ ഗാനഗന്ധർവ്വൻ ട്രെയിലർ

Last Modified ശനി, 7 സെപ്‌റ്റംബര്‍ 2019 (12:13 IST)
മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി ഒരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ജന്മദിനമായ ഇന്ന് പിറന്നാൾ സമ്മാനമെന്ന രീതിയിലാണ് ട്രെയിലർ പുറത്തുവന്നത്. മമ്മൂട്ടി എന്ന നടന്റെ അഭിനയ വൈഭവം തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.

പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗാനഗന്ധര്‍വ്വന്‍’. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

മുകേഷ് , ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :