റിലീസ് ദിവസങ്ങളില്‍ വരുന്ന ഓണ്‍ലൈന്‍ റിവ്യൂകള്‍ വിലക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് നടന്‍ ശ്രീനാഥ് ഭാസി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (09:24 IST)
റിലീസ് ദിവസങ്ങളില്‍ വരുന്ന ഓണ്‍ലൈന്‍ റിവ്യൂകള്‍ വിലക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് നടന്‍ ശ്രീനാഥ് ഭാസി. എന്നാല്‍ സിനിമയുടെ ഇടവേളകളില്‍ തന്നെ പ്രേക്ഷകരുടെ പ്രതികരണം എന്ന നിലയില്‍ വരുന്ന റിവുകള്‍ എടുക്കുന്നതും സിനിമയ്‌ക്കെതിരെ മനപൂര്‍വ്വം വാര്‍ത്തകള്‍ കൊടുക്കുന്നതും തെറ്റായ രീതിയാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്പി സിനിമയുടെ പ്രചരണത്തിന് സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിലീസ് ദിവസം ശേഖരിക്കുന്ന പ്രതികരണങ്ങള്‍ നിയന്ത്രിക്കണമെന്ന് തമിഴ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രീനാഥ് ഭാസി. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ശരിയല്ലെന്നും റിവ്യൂകള്‍ കൊടുക്കാനുള്ള അവകാശം മാധ്യമങ്ങള്‍ക്ക് ഉണ്ടെന്നും ശ്രീനാഥ് ഭാസി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :