മഞ്ജുവിനെ പരിഹസിച്ച് ശ്രീകുമാർ മേനോൻ; ഇതിനൊരു അവസാനമില്ലേ എന്ന് ആരാധകർ

Last Modified തിങ്കള്‍, 14 ജനുവരി 2019 (11:11 IST)
റിലീസ് ചെയ്‌ത് ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും ഏറ്റവും കൂടുതൽ ചർച്ചയായത് - മഞ്ജു പ്രശ്‌നങ്ങളാണ്. ഒടിയൻ നേരിട്ട സോഷ്യൽ മീഡിയ ആക്രമണങ്ങൾ കാരണമാണെന്ന് വരെ ശ്രീകുമാർ മേനോൻ ആരോപിച്ചിരുന്നു. ശേഷം സോഷ്യൽ മീഡിയയും മറ്റും ഈ കാര്യങ്ങൾ ചർച്ചയിലെടുക്കുകയും ചെയ്‌തു.

എന്നാൽ ഒടിയൻ വിജയത്തിലേക്ക് കുതിച്ചപ്പോൾ ആ പ്രശ്‌നങ്ങൾ പതിയെ എല്ലാവരും മറന്നുതുടങ്ങുകയും ചെയ്‌തു. എന്നാൽ ഇപ്പ്പോൾ മഞ്ജു വാര്യരെ പരിഹസിക്കുന്ന ട്വീറ്റുമായി വീണ്ടും സംവിധായകന്‍ വി എ ശ്രീകുമാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിന് ഒരു അവസാനമില്ലേ എന്നാണ് ആരാധകരുടെ സംശയം.

മഞ്ജുവിന്റെ ഉറ്റസുഹൃത്തായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസുമായി ബന്ധപ്പെട്ട അറിയിപ്പ് വീഡിയോ ഷെയര്‍ ചെയ്ത് ആശംസകള്‍ അറിയിച്ച മഞ്ജുവാര്യരുടെ ട്വീറ്റിന് മറുപടിയായി ശ്രീകുമാര്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ ‘ ഇത്തരത്തിലുള്ള പിന്തുണയാണ് നിങ്ങളെപ്പോലുള്ള സൂപ്പര്‍സ്റ്റാറുകളില്‍ നിന്ന് സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ആവശ്യം, മഹത്തരം’.

പലരേയും തന്റെ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തി ആപത് ഘട്ടങ്ങളില്‍ മഞ്ജു വിട്ടുകളയുന്നു എന്നായിരുന്നു ശ്രീകുമാര്‍ മേനോ അന്ന് പറഞ്ഞത്. പരസ്യത്തില്‍ അഭിനയച്ചതുമായി ബന്ധപ്പെട്ട പണമിടപാടാണ് രണ്ടുപേര്‍ക്കും ഇടയില്‍ ഭിന്നതയ്ക്ക് ഇടയാക്കിയതെന്നും തനിക്ക് ലഭിക്കാനുള്ള 60 ലക്ഷം രൂപയ്ക്കായി ശ്രീകുമാറിന് മഞ്ജു വക്കീല്‍ നോട്ടിസ് അയച്ചിരുന്നുവെന്നും അതിനിടെ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :