മകളെ നായികയാക്കി ഒരു സിനിമ എന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല: പ്രിയദർശൻ

Last Modified ഞായര്‍, 13 ജനുവരി 2019 (11:41 IST)
മലയാളികൾക്ക് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മികച്ച മലയാളം ചിത്രങ്ങളുടെ ലിസ്‌റ്റ് എടുത്താൽ തന്നെ അതിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ഒരു പ്രത്യേക സ്‌പേസ് തന്നെയുണ്ടാകും. എന്നാൽ മക ൾ കല്യാണി സിനിമയിലേക്ക് എത്തിയത് അച്ഛന്റെ ചിത്രത്തിലൂടെ ആയിരുന്നില്ല.

ഇപ്പോൾ അതും സാധ്യമാകുകയാണ്. 'മരക്കാർ ഒരു അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലൂടെ കല്യാണി അച്ഛന്റെ ചിത്രത്തിൽ ഭാഗമാകുകയാണ്. 'വിദൂര സ്വപ്നങ്ങളിൽ പോലും മകളെ നായികയാക്കി താൻ സംവിധാനം ചെയ്യുന്നൊരു സിനിമ ല്ലായിരുന്നു' എന്ന് പ്രിയദർശൻ പറയുന്നു.

ചിത്രത്തിൽ തന്റെ ഭാഗത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി കല്യാണി യാത്രയായപ്പോൾ അച്ഛനെപ്പറ്റി വികാരഭരിതയായി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇപ്പോൾ അതിനു മറുപടി അറിയിക്കുകയാണ് പ്രിയദർശൻ..

‘ഈ ലോകത്തിലെ എല്ലാ അച്ഛന്‍മാരെയും പോലെ ഞാനും എന്റെ മകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും മകളെ ഗൈഡ് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ വിദൂരമായ സ്വപ്‌നങ്ങളില്‍ പോലും മകളെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചിട്ടില്ല. എന്നാല്‍ വിധി അതു യാഥാര്‍ത്ഥ്യമാക്കി. കഠിനാധ്വാനത്തിന്റെ ഫലം എല്ലാവര്‍ക്കും തിരിച്ചുകിട്ടും. അതുകൊണ്ടാണ് അമ്മൂ ഞാന്‍ നിന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നത്. എന്താണോ നീ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതിനോട് വിശ്വസ്തത പുലര്‍ത്തൂ,’ പ്രിയദര്‍ശന്‍ മകള്‍ക്കായി കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :