മമ്മൂട്ടിയുടെ അസാദ്യ മെയ്‌വഴക്കം, പഴശിരാജയിലെ ഡിലീറ്റഡ് സീൻ

Last Modified തിങ്കള്‍, 14 ജനുവരി 2019 (10:03 IST)
മമ്മൂട്ടി-ഹരിഹരന്‍-എം.ടി കൂട്ടുകെട്ടില്‍ പിറന്ന ചരിത്ര സിനിമ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. സിനിമയിലെ ഒരു ഡിലീറ്റഡ് സീൻ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനങ്ങളില്‍ സിനിമയില്‍ നിന്നും നീക്കം ചെയ്ത ഈ രംഗം പിന്നീട് 75ആം ദിനം കൂട്ടിചേര്‍ക്കുകയായിരുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ഡിവിഡി പ്രിന്റുകളിലും ഈ രംഗം കാണാനാകില്ല.

പഴശിരാജയും പഴയംവീടന്‍ ചന്തുവും തമ്മിലുള്ള ഗംഭീര വാള്‍പയറ്റാണ് ഈ രംഗത്തിലുള്ളത്. സിനിമയുടെ നീളക്കൂടുതല്‍ കാരണമാണ് ആക്ഷന്‍ രംഗം അണിയറപ്രവര്‍ത്തകര്‍ നീക്കം ചെയ്തത്. 27 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ചിത്രം 28 കോടി രൂപ ബോക്സ് ഓഫീസില്‍ നിന്നും വാരി. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിന്റെ നരേഷന്‍.

പഴശ്ശിരാജയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് നടനെന്ന നിലയില്‍ തന്‍റെ ഏറ്റവും വലിയ സൌഭാഗ്യമാണെന്നായിരുന്നു മമ്മൂട്ടി അന്ന് എല്ലാ അഭിമുഖങ്ങളിലും പറഞ്ഞത്. മമ്മൂട്ടി എന്ന നടന്‍റെ ഇരുപത് വര്‍ഷത്തെ അദ്ധ്വാനവും വളര്‍ച്ചയുമാണ് പഴശ്ശിയില്‍ കണ്ടത്. സിനിമയുടെ മേന്‍‌മയ്ക്കുള്ള എല്ലാ ക്രെഡിറ്റും തിരക്കഥ തയ്യാറാക്കിയ എം ടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ ഹരിഹരനും ചാര്‍ത്തിക്കൊടുക്കുകയായിരുന്നു മമ്മൂട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :