‘മഞ്ജുവിനെ സഹായിക്കാന്‍ തുടങ്ങിയതോടെ ആക്രമണം ആരംഭിച്ചു, നീക്കത്തിനു പിന്നില്‍ ആരെന്ന് അറിയില്ല’; ശ്രീകുമാർ മേനോൻ

‘മഞ്ജുവിനെ സഹായിക്കാന്‍ തുടങ്ങിയതോടെ ആക്രമണം ആരംഭിച്ചു, നീക്കത്തിനു പിന്നില്‍ ആരെന്ന് അറിയില്ല’; ശ്രീകുമാർ മേനോൻ

  sreekumar menon , odiyan , mohanlal , manju warrier , ശ്രീകുമാർ മേനോൻ , ഒടിയന്‍ , മഞ്ജു വാര്യര്‍ , ഒടിയന്‍ സിനിമ
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (08:44 IST)
ഒടിയനെ കൂവിത്തോൽപ്പിക്കാൻ സാധിക്കില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ.

സിനിമയ്‌ക്കെതിരായി സൈബർ ആക്രമണം നടത്തുന്നതിനു പിന്നില്‍ ആരാണെന്ന് അറിയില്ല. ഇക്കാര്യത്തില്‍ തെളിവ് ലഭിക്കാത്തതിനാൽ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു.

മഞ്ജു വാര്യരെ സഹായിക്കാൻ തുടങ്ങിയ കാലം മുതൽ ആരംഭിച്ച ആക്രമണമാണ് ഇപ്പോഴും തുടരുന്നത്. താനൊരു ശരാശരി സംവിധായകനാണ്. തന്റെ രീതിയിലുള്ള മാസ് ചിത്രമാണ് ഒടിയനെന്നും അദ്ദേഹം വ്യക്തമാക്കി.

എംടിയുമായി തര്‍ക്കമില്ല. തെറ്റിദ്ധാരണ മാത്രമാണുള്ളത്. അടുത്ത വർഷം പകുതിയോടെ രണ്ടാമൂഴം ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും പ്രസ് ക്ലബിന്റെ മുഖാമുഖത്തിൽ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :