തട്ടത്തിന്‍ മറയത്തിന് 10 വയസ്സ്, നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ജൂലൈ 2022 (17:54 IST)

വിനീത് ശ്രീനിവാസനിലെ സംവിധായകനെ യുവാക്കള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത് തട്ടത്തിന്‍ മറയത്ത് പുറത്തിറങ്ങിയതോടെയാണ്.പയ്യന്നൂര്‍ കോളേജും, പ്രണയവും ഒക്കെ ഇപ്പോഴും ആസ്വാദകരുടെ മനസ്സില്‍ മായാതെ കിടക്കുന്നു. റിലീസ് ചെയ്ത് 10 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും തട്ടത്തിന്‍ മറയത്തിനെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നു,എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് വിനീത് ശ്രീനിവാസന്‍ രംഗത്തെത്തി.

'തട്ടത്തിന്‍ മറയത്ത് റിലീസായിട്ട് ഇന്നേക്ക് പത്തു വര്‍ഷം. സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്. ഒപ്പം നിന്നവര്‍ക്കും, പിന്തുണച്ചവര്‍ക്കും, അഭിനന്ദിച്ചവര്‍ക്കും, ക്രിയാത്മകമായി വിമര്‍ശിച്ചവര്‍ക്കും, എല്ലാവര്‍ക്കും നന്ദി. '-വിനീത് ശ്രീനിവാസന്‍ കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :