1200 ഷോകളും 10 കോടിയും,ചരിത്രം മാറ്റി എഴുതി മഞ്ഞുമ്മല്‍ ബോയ്‌സ്, തമിഴ്‌നാട്ടില്‍ കിംഗായി മലയാളത്തിന്റെ പിള്ളാര്‍

Manjummel Boys
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 മാര്‍ച്ച് 2024 (15:23 IST)
Manjummel Boys
മഞ്ഞുമ്മല്‍ ബോയ്‌സിന്റെ രാജകീയ വരവോടെ തമിഴ് സിനിമകള്‍ക്ക് പോലും പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതി.കൊടൈക്കനാലിന്റെയും ഗുണാകേവിന്റെയുമൊക്കെ കഥ മതി തമിഴ് പ്രേക്ഷകര്‍ക്ക്. തമിഴ്‌നാട്ടിലും പുതുചരിത്ര എഴുതിയിരിക്കുകയാണ് മലയാള സിനിമ. 10 കോടി ഗ്രോസാണ് തമിഴ്‌നാട്ടില്‍ നിന്ന് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിരിക്കുന്നത്. തീര്‍ന്നില്ല 1200 ഷോകളാണ് ഒരു ദിവസം ഇവിടെ നിന്ന് സിനിമയ്ക്ക് ലഭിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് പത്തുകോടി ഗ്രോസ് തമിഴ്‌നാട്ടില്‍ നിന്ന് നേടുന്നത് എന്നാണ് നിര്‍മ്മാതാക്കള്‍ തന്നെ പറയുന്നത്.

മാര്‍ച്ച് 3 ഞായറാഴ്ച, മഞ്ഞുമ്മല്‍ ബോയ്‌സിന് ചാകരയായിരുന്നു. ആദ്യം പുറത്തുവരുന്ന കണക്കുകള്‍ അനുസരിച്ച് 9.25 കോടി രൂപയാണ് ചിത്രം നേടിയത്.
2024 മാര്‍ച്ച് 3 ഞായറാഴ്ച ചിത്രം 75.32% ഒക്യുപെന്‍സി രേഖപ്പെടുത്തി, തമിഴ്നാട്ടില്‍, ചിത്രത്തിന് 74.00% ഒക്യുപന്‍സി ഉണ്ടായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 79.65 കോടി രൂപ കളക്ഷന്‍ നേടി. ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 46.75 കോടി രൂപയാണ്.ആദ്യദിനം 3.3 കോടി രൂപയില്‍ തുടങ്ങിയ മഞ്ഞുമ്മേല്‍ ബോയ്‌സ് കഴിഞ്ഞ 11 ദിവസങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :