അനുബന്ധ വാര്‍ത്തകള്‍
- തമിഴ് സിനിമയിലെ മലയാളി താരനിര, ഉര്‍വശി മുതല്‍ അപര്‍ണ ബാലമുരളി വരെ,'വീട്ട്ലാ വിശേഷം' റിലീസിന് ദിവസങ്ങള്‍ മാത്രം
- 'വിക്രം' 300 കോടി ക്ലബ്ബില്‍, പുതിയ വിവരങ്ങള്‍
- പുതിയ റെക്കോര്‍ഡ്, വിജയകുതിപ്പ് തുടര്‍ന്ന് വിക്രം
- മോഹന്‍ലാലോ മമ്മൂട്ടിയോ മതി കമല്ഹാസന് ചെയ്ത വേഷത്തിന്,'വിക്രം' മലയാളത്തില്‍ നിര്‍മിക്കുകയാണെങ്കില്‍, ലോകേഷ് പറയുന്നു
- സൂര്യയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, വിക്രം രണ്ടാം ആഴ്ചയിലേക്ക്
സൂര്യ ഹിന്ദിയിലേക്ക് ? 'വിക്രം'ലെ അതിഥി വേഷം ഹിറ്റായത് ഒരു കാരണം !
'സൂരറൈ പോട്രു'വിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്.ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ടീം ഇപ്പോള്‍ അടുത്ത ഷെഡ്യൂളിനായി ചെന്നൈയിലാണ്. ഷൂട്ടിംഗിനിടെ അക്ഷയ് കുമാറിനെ സൂര്യ കണ്ടു, അതിഥി വേഷത്തില്‍ സൂര്യ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമല്‍ഹാസന്റെ 'വിക്രം'ലെ സൂര്യയുടെ അതിഥി വേഷം ഹിറ്റായതിന് പിന്നാലെയാണ് 'സൂരറൈ പോട്രു'വിന്റെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളും നടനെ ചെറിയ വേഷത്തില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത്.
അപര്‍ണ ബാലമുരളി അവതരിപ്പിച്ച കഥാപാത്രത്തെ നടി രാധിക മദന്‍ ഹിന്ദിയില്‍ അവതരിപ്പിക്കുന്നു.സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റ്‌സും വിക്രം മല്‍ഹോത്ര എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.