പവർ ഇഷ്ടമാണെന്ന് സ്റ്റൈൽ മന്നൻ; രജനീകാന്ത് മുഖ്യമന്ത്രി ആകണമെന്ന് തമിഴ് മക്കൾ

രജനീകാന്ത് അടുത്ത തമിഴ്നാട് മുഖ്യമന്ത്രി?

ചെന്നൈ| aparna shaji| Last Modified ബുധന്‍, 8 ഫെബ്രുവരി 2017 (14:49 IST)
നടരാജ്ന്റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ ആയതോടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന ആകാംഷയിലാണ് തമിഴ്നാട്. ഇതിനിടയിൽ സ്റ്റൈൽ മന്ന‌ൻ മുഖ്യമന്ത്രി ആക‌ണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. സോഷ്യൽ മീ‌ഡിയകളിലാണ് ഇത്തരം ആവശ്യങ്ങൾ ഉയർന്നു വരുന്നത്.

പവർ ഇഷ്ടമാണെന്ന് രാജനീകാന്ത് അടുത്തിടെ പരാമർശിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് അദ്ദേഹം ബി ജെ പി നേതൃത്വത്തോട് അടുക്കുന്നതിന്റെ സൂചനയാണെന്നും വാർത്തകൾ വന്നിരുന്നു. അതോടൊപ്പം, രജനീകാന്ത് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കും കുറ‌വില്ല.

എന്നാൽ, പവർ പരാമർശം സോഷ്യൽ മീ‌ഡിയകളിൽ ചർച്ചയായതോടെ രാഷ്ട്രീയ പ്രവേശനമല്ല താൻ ഉദ്ദേശിച്ചതെന്ന് അറിയിച്ചു. ആത്മീയ ശക്തികളെയാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പണത്തേക്കാളും പദവിയേക്കാ‌ളും ശക്തി ആത്മീയതയ്ക്ക് ആണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പരാമർശം വളച്ചൊടിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :