ബിഗ് ബോസ് താരം ശോഭ വിശ്വനാഥിന്റെ സ്ഥാപനത്തിനെതിരെ സൈബര്‍ അറ്റാക്ക്; പിന്നില്‍ അഖില്‍ മാരാര്‍ ഫാന്‍സെന്ന് സോഷ്യല്‍ മീഡിയ

രേണുക വേണു| Last Modified ബുധന്‍, 21 ജൂണ്‍ 2023 (16:52 IST)

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളാണ് ശോഭ വിശ്വനാഥ്. ശോഭയ്ക്ക് നിരവധി ആരാധകര്‍ ഉള്ളതുപോലെ തന്നെ ഹേറ്റേഴ്‌സും ഉണ്ട്. ശോഭയുടെ വസ്ത്രനിര്‍മാണ സ്ഥാപനമായ വീവേഴ്‌സ് വില്ലേജിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഹേറ്റേഴ്‌സ് ഇപ്പോള്‍. വീവേഴ്‌സ് വില്ലേജിനെ സോഷ്യല്‍ മീഡിയയില്‍ ഡീഗ്രേഡ് ചെയ്യുകയാണ് ശോഭയുടെ ഹേറ്റേഴ്‌സ്.

വീവേഴ്‌സ് വില്ലേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മോശം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും കുറവ് റേറ്റിങ് നല്‍കുകയുമാണ് ശോഭയുടെ ഹേറ്റേഴ്‌സ് ചെയ്യുന്നത്. ബിഗ് ബോസ് ഷോയില്‍ സഹമത്സരാര്‍ഥിയായ അഖില്‍ മാരാറിനോട് അടക്കം ശോഭ മോശമായാണ് പെരുമാറുന്നതെന്ന് ആരോപിച്ചാണ് അഖിലിന്റെ ആരാധകര്‍ അടക്കം വീവേഴ്‌സ് വില്ലേജിനെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നൂറ് കണക്കിനു ഡീഗ്രേഡിങ് കമന്റുകളാണ് വീവേഴ്‌സ് വില്ലേജിന്റെ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഗ് ബോസുമായി ബന്ധപ്പെട്ട കമന്റുകളും ഇതിലുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :