'ഇഡലി ഗര്‍ഭ ദോശ ഗര്‍ഭ'...ഇതാരാ ബസന്തിയോ?മറിമായത്തിലെ സ്‌നേഹ ശ്രീകുമാറിന്റെ പുത്തന്‍ മേക്കോവര്‍

Sneha Sreekumar
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 ജനുവരി 2024 (11:31 IST)
Sneha Sreekumar
എത്ര കണ്ടാലും മലയാളികള്‍ക്ക് മതിവരാത്ത സിനിമയാണ് ഈ പറക്കും തളിക.ഹരിശ്രീ അശോകനും ദിലീപും കൂടി മലയാളി കരയാകെ ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തിയത് 2001ലെ ജൂലൈ 4 ലായിരുന്നു. താഹ സംവിധാനം ചെയ്ത ഈ പറക്കും തളികയില്‍ നായികയായെത്തിയത് നിത്യ ദാസായിരുന്നു. നിത്യ ഇപ്പോഴും മലയാളികള്‍ക്ക് പഴയ ബസന്തിയാണ്. സോഷ്യല്‍ മീഡിയയില്‍ 23 വര്‍ഷങ്ങള്‍ക്കു ശേഷം ബസന്തി പുനര്‍ജനിച്ചിരിക്കുകയാണ്.'മറിമായം' എന്ന സറ്റയര്‍ പ്രോഗ്രാമിലെ സ്‌നേഹ ശ്രീകുമാറിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടതും ആരാധകര്‍ 'ഇത് ബസന്തിയല്ലേ', എന്നാണ് ചോദിക്കുന്നത് .


മറിമായത്തിലെ ഒരു കഥാപാത്രത്തിന് വേണ്ടിയാണ് സ്‌നേഹ ശ്രീകുമാര്‍ രൂപം മാറ്റിയത്.നാടോടി സ്ത്രീയുടെ വേഷത്തിലാണ് ക്യാമറയ്ക്ക് മുന്നില്‍ നടി എത്തുക.

'ബസന്തി അല്ലെ ഇത്, ഇഡലി ഗര്‍ഭ ദോശ ഗര്‍ഭ', എന്നൊക്കെയാണ് ആരാധകര്‍ ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.2019 ലാണ് എസ് പി ശ്രീകുമാറും സ്‌നേഹയും വിവാഹിതയായത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നത്. മകന്‍ കേദാറിനെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും സ്‌നേഹ പങ്കിടാറുണ്ട്. ഡിസംബറില്‍ താരം നാലാം വിവാഹ വാര്‍ഷികവും ആഘോഷിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :