ശിവകാര്‍ത്തികേയന്‍ ഡോണ്‍ ചിത്രീകരണം ജൂലൈ 17 ന് പുനരാരംഭിക്കും, പുതിയ ഷെഡ്യൂള്‍ ചെന്നൈയില്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 ജൂലൈ 2021 (17:09 IST)

2021 ഫെബ്രുവരി 11 ന് കോയമ്പത്തൂരില്‍ ഷൂട്ടിംഗ് ആരംഭിച്ച 'ഡോണ്‍' കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. രണ്ടാമത്തെ ഷെഡ്യൂള്‍ മാര്‍ച്ചില്‍ തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഈ ഷെഡ്യൂള്‍ 2021 ജൂലൈ 17 ന് പുനരാരംഭിക്കും എന്നാണ് പുതിയ വിവരം.ചെന്നൈയിലാണ് പുതിയ ഷെഡ്യൂള്‍ തുടങ്ങുക.

ശിവകാര്‍ത്തികേയനും സൂരിയും കോളേജ് വിദ്യാര്‍ത്ഥികളായി ചിത്രത്തില്‍ അഭിനയിക്കും. ചെന്നൈയില്‍ ഒരു ഹ്രസ്വ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ടീം കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലേക്ക് ഷൂട്ടിങ്ങിനായി എത്തും.

സംവിധായകന്‍ അറ്റ്‌ലിയുടെ അസിസ്റ്റന്റ് ഡയറക്ടറായ സിബി ചക്രവര്‍ത്തി ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുകയാണ്. സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.കോമഡി- ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമായിരിക്കും ഇത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :